അസീസി ഹോളി സ്പിരിറ്റ് മഠത്തിൽ കേക്ക് മുറിച്ച് ആഘോഷം
1580928
Sunday, August 3, 2025 6:41 AM IST
തൊടുപുഴ: സിസ്റ്റർ വന്ദനയും സിസ്റ്റർ പ്രീതിയും ജയിൽ മോചിതരായതോടെ ഇവർ അംഗമായ സഭാസമൂഹത്തിൽപ്പെട്ട പന്നിമറ്റം അസീസി ഹോളി സ്പിരിറ്റ് കോണ്‍വെന്റിൽ ആഹ്ലാദം പങ്കിട്ട് കേരള കോണ്‍ഗ്രസ് പ്രവർത്തർ കേക്ക് വിതരണം ചെയ്തു.
സിസ്റ്റർ പ്രീതിയുടെ നഴ്സിംഗ് പഠനകാല അധ്യാപികയും സിസ്റ്റർ വന്ദനയുടെ സഹപ്രവർത്തകയുമായിരുന്ന മദർ സീന കേക്കു മുറിച്ചു. പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ്‍ ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലെയിസ് ജി. വാഴയിൽ, വെള്ളിയാമറ്റം മണ്ഡലം പ്രസിഡന്റ് റെജി ഓടയ്ക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ജോസുകുട്ടി, മർട്ടിൽ മാത്യു, ജോണ്‍സ് ജോർജ് കുന്നപ്പള്ളി, ഷാജി അറയ്ക്കൽ, പ്രദീപ് ആക്കപ്പറന്പിൽ, ജസ്റ്റിൻ ചെന്പകത്തിനാൽ, ജോർജ് ജയിംസ്, ജെൻസ് നിരപ്പേൽ എന്നിവരും സന്തോഷം പങ്കിടാൻ എത്തിയിരുന്നു.
ലൂണാർ റബേഴ്സ് മാനേജിംഗ് ഡയറക്ടർ ജൂബി ഐസക്ക് കൊട്ടുകാപ്പള്ളിയും മധുരം പങ്കുവയ്ക്കാനെത്തി. കഴിഞ്ഞ ഒന്പതുദിവസം ജയിലിൽ കഴിഞ്ഞ സഹപ്രവർത്തകരുടെ മോചനത്തിനായി ഉപവാസ പ്രാർഥനയിലായിരുന്നു മഠത്തിലെ സന്യാസിനികൾ. സിസ്റ്റർ സിറിൽ, സിസ്റ്റർ ലിൻസി, സിസ്റ്റർ റോഷ്നി, സിസ്റ്റർ ലിൻസ് എന്നിവർക്കൊപ്പം പന്നിമറ്റം മരിയൻ ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. റൂബനും ഡോ. മേഘ ജോർജും ആഹ്ളാദത്തിൽ പങ്കുചേർന്നു.