ഛത്തീസ്ഗഡ്: കന്യാസ്ത്രീമാർക്കെതിരായ കുറ്റപത്രം റദ്ദാക്കണം
1581321
Monday, August 4, 2025 11:24 PM IST
മുതലക്കോടം: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീമാർക്കെതിരേയുള്ള കേസ് റദ്ദുചെയ്യണമെന്നും ആൾക്കൂട്ട വിചാരണ നടത്തി യുവതികളെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവർക്കെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മുതലക്കോടം സെന്റ് ജോർജ് ഫൊറോനപള്ളി കത്തോലിക്കാ കോണ്‍ഗ്രസ്, സണ്‍ഡേ സ്കൂൾ, സിഎംഎൽ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
വികാരി ഫാ. സെബാസ്റ്റ്യൻ ആരോലിച്ചാലിൽ ഉദ്ഘാടനം ചെയ്തു. അസി. വികാരിമാരായ ഫാ. സ്കറിയ മെതിപ്പാറ, ഫാ. ജോസഫ് കാരക്കുന്നേൽ, ഫാ. ജിയോ താന്നിക്കപ്പാറ, പ്രഫ. ജോജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.