നെൽസണ്‍ ബോയ്സ് വിജയികൾ
1581061
Sunday, August 3, 2025 11:44 PM IST
മൂന്നാർ: റെയിൽ 40 പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ മൂന്നാർ നെൽസണ്‍ ബോയ്സ് വിജയികളായി. രണ്ടാം സ്ഥാനം ബീച്ച് ഫുട്ബോൾ കൊച്ചിയും മൂന്നും നാലും സ്ഥാനങ്ങൾ യഥാക്രമം മൂന്നാർ വർക്ക് ഷോപ്പ് റിക്രിയേഷൻ ക്ലബ്ബും മൂന്നാർ സിഗ്നേച്ചറും കരസ്ഥമാക്കി. മികച്ച ഗോൾകീപ്പറിനുള്ള അവാർഡ് വർക്ക് ഷോപ്പ് റിക്രിയേഷൻ ക്ലബ്ബിലെ ഗോഡ്വിനും മികച്ച ഷൂട്ടർ അവാർഡ് നെൽസണ്‍ ബോയ്സിലെ അജിത്തും കരസ്ഥമാക്കി.
ഗ്രീൻസ് മൂന്നാറിന്റെ നേതൃത്വത്തിൽ ഹൈ ഓൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്ററിൽ നടന്ന മത്സരം എം. എം. മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനർ ലിജി ഐസക് അധ്യക്ഷത വഹിച്ചു. സമ്മാനദാനം അഡ്വ.എ. രാജ എംഎൽഎ, മൂന്നാർ ഡിവൈഎസ് പി അലക്സ് ബേബി എന്നിവർ നിർവഹിച്ചു. പ്രോഗ്രാം ചെയർമാൻ കെ.കെ. വിജയൻ, കെഡിഎച്ച്പി കന്പനി വൈസ് പ്രസിഡന്റ് ബി. പി. കരിയപ്പ, ഗ്രീൻസ് പ്രസിഡന്റ് കെ.എ. മജീദ്, സെക്രട്ടറി ജി. സോജൻ, ആർ. ഈശ്വരൻ, സി. ചന്ദ്രബാൽ, ജില്ലാ പഞ്ചായത്തംഗം അഡ്വ.എം. ഭൗവ്യ എന്നിവർ പ്രസംഗിച്ചു.