ക​ല്ലൂ​ർ​ക്കാ​ട്: ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ മ​ധ്യ​വ​യ​സ്ക​നെ വീ​ടി​നു സ​മീ​പം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്ലൂ​ർ​ക്കാ​ട് മ​ല​നി​ര​പ്പ് കു​ഴി​ക​ണ്ട​ത്തി​ൽ വി​ൻ​സെ​ന്‍റ് ചാ​ക്കോ​യെ(57)​യാ​ണ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30 ഓ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ വി​ൻ​സെ​ന്‍റ് വീ​ടി​ന് സ​മീ​പം വീ​ഴു​ന്ന​തും തു​ട​ർ​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ന്ന​തും സ​മീ​പ​ത്തു​നി​ന്ന് ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. ക​ല്ലൂ​ർ​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. സം​സ്കാ​രം ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ ന​ട​ത്തി. ഭാ​ര്യ:​സി​സി​ലി.