പരിസ്ഥിതി ദിനാചരണം നടത്തി
1565753
Monday, June 9, 2025 4:54 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസപരിശീലന വിഭാഗത്തിന്റെയും സോഷ്യല്‍ സര്‍വീസസിന്റെയും ആഭിമുഖ്യത്തില്‍ അതിരൂപതയിലെ 300ഓളം പള്ളികളില്‍ വൃക്ഷത്തൈകള്‍ നട്ട് പരിസ്ഥിതി ദിനാചരണം നടത്തി. ഇടപ്പള്ളി പള്ളിയില്‍ വികാരി ഫാ. ആന്റണി മടത്തുംപടി വൃക്ഷത്തൈ നട്ട് അതിരൂപത തല ഉദ്ഘാടനം നിര്‍വഹിച്ചു.
അതിരൂപത മതബോധന ഡയറക്ടര്‍ ഫാ. പോള്‍ മോറേലി, സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവള്ളിൽ, സിസ്റ്റര്‍ അനൂപ, ഫാ. അഖില്‍ പള്ളിപ്പാടന്‍, ഫാ. ബാജിയോ തുടങ്ങിയവര്‍ പങ്കെടുത്തു.