സിപിഐ വൈപ്പിൻ മണ്ഡലം സമ്മേളനം
1565755
Monday, June 9, 2025 4:54 AM IST
വൈപ്പിൻ : സിപിഐ പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചുള്ള വൈപ്പിൻ മണ്ഡലം സമ്മേളനം മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഞാറക്കൽ എസ്എൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം , എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദൻ,
സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി. രഘുവരൻ , എൻ. അരുൺ , എഐവൈഎഫ് ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് , ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.എ.നവാസ്, താരാ ദിലീപ് , എം.എം. ജോർജ് , രാജേഷ് കാവുങ്കൽ, ഡിവിൻ കെ. ദിനകരൻ തുടങ്ങിയവർ സംസാരിച്ചു.