കുടിവെള്ള വിതരണ ടാങ്ക് നിറഞ്ഞൊഴുകി : റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
1565769
Monday, June 9, 2025 4:54 AM IST
വാഴക്കുളം: കുടിവെള്ള വിതരണ ടാങ്ക് നിറഞ്ഞ് വെള്ളം കുത്തിയൊഴുകി മണ്ണിടിഞ്ഞ് റോഡിൽ വീണു. മഞ്ഞള്ളൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഉൾപ്പെട്ട വേങ്ങച്ചുവട്ടിലെ ടാങ്കാണ് കവിഞ്ഞൊഴുകിയത്.
ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഉയർന്ന പ്രദേശത്തെ ടാങ്ക് നിറഞ്ഞൊഴുകി മണ്ണ് കുത്തിയൊലിച്ച് കദളിക്കാട്- വടകോട് റോഡിലേക്ക് വീഴുകയായിരുന്നു. ഇതേത്തുടർന്ന് ഇതിലൂടെയുള്ള ഗതാഗതവും തടസപ്പെട്ടു.
പൈനാപ്പിള്‍ കൃഷി ചെയ്തിരുന്ന സ്ഥലമാണ് റോഡിലേക്ക് ഇടിഞ്ഞുവീണത്. മണിക്കൂറുകളോളമാണ് ടാങ്ക് നിറഞ്ഞ് വെള്ളം ഒഴുകിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.