പരിസ്ഥിതി ദിനാചരണം
1565772
Monday, June 9, 2025 5:12 AM IST
പിറവം: മുളക്കുളം വലിയ പള്ളിയിൽ പരിസ്ഥിതി ദിനാചരണം നടത്തി. പ്രാർത്ഥനായോഗത്തിന്റെയും യുവജനപ്രസ്ഥാനത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് വികാരി ഫാ. ജോസ് തോമസ് പൂവത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടു. എ.എം. സണ്ണി, ടി.പി. മർക്കോസ്, ബിജു കെ. ഏബ്രഹാം, ഡോൺ ഏലിയാസ്, സൈലമ്മ പൗലോസ് എന്നിവർ നേതൃത്വം നൽകി.