വാ​ഴ​ക്കു​ളം: കു​ടി​വെ​ള്ള വി​ത​ര​ണ ടാ​ങ്ക് നി​റ​ഞ്ഞ് വെ​ള്ളം കു​ത്തി​യൊ​ഴു​കി മ​ണ്ണി​ടി​ഞ്ഞ് റോ​ഡി​ൽ വീ​ണു. മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട വേ​ങ്ങ​ച്ചു​വ​ട്ടി​ലെ ടാ​ങ്കാ​ണ് ക​വി​ഞ്ഞൊ​ഴു​കി​യ​ത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്തെ ടാ​ങ്ക് നി​റ​ഞ്ഞൊ​ഴു​കി മ​ണ്ണ് കു​ത്തി​യൊ​ലി​ച്ച് ക​ദ​ളി​ക്കാ​ട്- വ​ട​കോ​ട് റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു.

പൈ​നാ​പ്പി​ള്‍ കൃ​ഷി ചെ​യ്തി​രു​ന്ന സ്ഥ​ല​മാ​ണ് റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണ​ത്. മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് ടാ​ങ്ക് നി​റ​ഞ്ഞ് വെ​ള്ളം ഒ​ഴു​കി​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.