കവരപ്പറമ്പ് ലിറ്റിൽ ഫ്ലവർ പള്ളിയിൽ ഇടവക ദിനാഘോഷം
1565742
Monday, June 9, 2025 4:40 AM IST
അങ്കമാലി: കവരപ്പറമ്പ് ലിറ്റിൽ ഫ്ലവർ പള്ളി സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇടവക ദിനാഘോഷം നടത്തി. ദിവ്യബലിയോടു കൂടി ആരംഭിച്ച ദിനാഘോഷ പൊതുസമ്മേളനം ഫാ. ഡെന്നി കാട്ടായിൽ ഉദ്ഘാടനം ചെയ്തു. കൊച്ചി പോലീസ് അസിസ്റ്റന്റ് കമ്മീഷൺ പി.രാജ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. വികാരി ഫാ. തോമസ് മംഗലശേരി അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർമാൻ അഡ്വ. ഷിയോ പോൾ, സെൻട്രൽ കമ്മറ്റി വൈസ് ചെയർമാൻ നിഷ സാജു, ജനറൽ സെക്രട്ടറി ബൈജു മേനാച്ചേരി, നഗരസഭാ വൈസ് ചെയർമാൻ സിനി മനോജ്, മദർ സുപ്പീരിയർ സിസ്റ്റർ ഫിലോമിന വലിയപറമ്പിൽ, ട്രസ്റ്റിമാരായ സെബാസ്റ്റ്യൻ പടയാട്ടിൽ, നെൽസൻ ചെറിയാൻ, ഷാലി ആൻറു തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളുടെ കലാസന്ധ്യയും അരങ്ങേറി.
ഊട്ടു തിരുനാൾ നാളെ
ചേരാനല്ലൂർ: സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഇടവകയിലെ സെന്റ് ആന്റണീസ് കപ്പേളയിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടു തിരുനാൾ നാളെ നടക്കും. വൈകിട്ട് ആറിന് ആഘോഷമായ പാട്ടുകുർബാന. തുടർന്ന് പ്രസംഗം. ഊട്ട് നേർച്ച.
തിരുകർമ്മങ്ങൾക്ക് ഫാ. പ്രവീൺ വെള്ളാട്ടുപറമ്പിൽ, ഫാ. ഫ്രെമിൻ പള്ളിക്ക എന്നിവർ കാർമികത്വം വഹിക്കുന്നതാണെന്ന് വികാരി ഫാ. തോമസ് പെരുമായൻ, ഫാ. സ്റ്റെഫിൻ വല്യാറ, കൺവീനർ നിതിൻ പുളിക്കൽ എന്നിവർ അറിയിച്ചു.