കൊ​ച്ചി: ഹോ​ട്ട​ലി​ല്‍ നി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന്‍റെ പ​ണം ചോ​ദി​ച്ച​തി​ലു​ള്ള വി​രോ​ധ​ത്തി​ല്‍ വ​ടി​വാ​ള്‍ കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. ക​ട​വ​ന്ത്ര ഗാ​ന്ധി​ന​ഗ​ര്‍ ചേ​മ്പി​ന്‍​കാ​ട് കോ​ള​നി സ​ന​ലി​നെ​യാ​ണ് (28) ക​ട​വ​ന്ത്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ച്ചി സി​റ്റി​യി​ലും ആ​ല​പ്പു​ഴ​യി​ലു​മാ​യി 15ഓ​ളം അ​ടി​പി​ടി, ക​വ​ര്‍​ച്ച, മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

റൗ​ഡി ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള ഇ​യാ​ള്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. സ​ന​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍ കാ​പ്പ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ല്‍ ക​ഴി​ഞ്ഞു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.