ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് വടിവാള്‍ ഭീഷണി; പ്രതി അറസ്റ്റില്‍
1565787
Monday, June 9, 2025 5:12 AM IST
കൊച്ചി: ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിലുള്ള വിരോധത്തില്‍ വടിവാള്‍ കാണിച്ചു ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. കടവന്ത്ര ഗാന്ധിനഗര്‍ ചേമ്പിന്‍കാട് കോളനി സനലിനെയാണ് (28) കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചി സിറ്റിയിലും ആലപ്പുഴയിലുമായി 15ഓളം അടിപിടി, കവര്‍ച്ച, മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇയാള്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. സനലിന്റെ സഹോദരന് കാപ്പ നിയമപ്രകാരം ജയിലില്‍ കഴിഞ്ഞുവരികയാണെന്നും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.