തെരുവുനായ കുറുകെ ചാടി : ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
1565788
Monday, June 9, 2025 5:12 AM IST
ചെറായി: തെരുവുനായ വട്ടംചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. എളങ്കുന്നപ്പുഴ തോപ്പാപറന്പിൽ സാബുവിന്റെ മകൻ സോഹൻ സാബു (21) ആണ് മരിച്ചത്.
ന്നിലിരുന്നു യാത്ര ചെയ്ത സുഹൃത്ത് ഞാറക്കൽ പള്ളിപ്പറന്പിൽ ബാബു മകൻ ബിനോയിക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 10ഓടെ സംസ്ഥാന പാതയിൽ ചെറായി ഗൗരീശ്വരം സ്റ്റോപ്പിനു വടക്കു ഭാഗത്തായിരുന്നു അപകടം.
വടക്കു നിന്നു വരികയായിരുന്നു ബൈക്ക്. ഓടിക്കൂടിയവർ ഇരുവരേയും കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതര പരിക്കേറ്റ സോഹൻ മരിച്ചിരുന്നു. സംസ്കാരം നടത്തി.