കെആർഎൽസിബിസിയുടെ കൊച്ചി രൂപത സന്ദർശനം പൂർത്തിയായി
1565754
Monday, June 9, 2025 4:54 AM IST
ഫോർട്ടുകൊച്ചി: രണ്ടു ദിവസങ്ങളിലായി കെആർഎൽസിബിസി നേതൃത്വത്തിൽ നടന്ന കൊച്ചി രൂപത സന്ദർശനം പൂർത്തിയായി. വരാപ്പുഴ, കോട്ടപ്പുറം, ആലപ്പുഴ എന്നീ രൂപത പ്രതിനിധികളാണ് കൊച്ചി രൂപതയിൽ സന്ദർശനം നടത്തിയത്. ഇടക്കൊച്ചി പാസ്റ്ററൽ സെന്ററിൽ നടന്ന സംഗമം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി ഉദ്ഘാടനം ചെയ്തു.
സെന്റ് ലോറൻസ് ഇടവകയിലെ തോമസ് അക്വിനാസ് യൂണിറ്റിൽ സംസ്ഥാന ടീം സന്ദർശനം നടത്തി. വികാരി റവ. ഡോ. മരിയാൻ അറക്കൽ, സഹവികാരി ഫാ. അരുൺ മാത്യു തൈപറമ്പിൽ, ഫാ. ബെന്നി തോപ്പിപറമ്പിൽ, സിസ്റ്റർ ആഗ്നസ്, ലക്സി റൊസാരിയോ, ബേബി കളപ്പുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
കുമ്പളങ്ങി സെന്റ് ജോർജ് പാരീഷ് ഹാളിൽ നടന്ന സമാപന ചടങ്ങ് സംസ്ഥാന ഡയറക്ടർ ഫാ. ജോൺസൻ പുത്തംവീട്ടിൽ ഉദ്ഘാടനം ചെയ്തു. വികാരി. ഫാ. സെബാസ്റ്റ്യൻ പുത്തൻപുരക്കൽ അധ്യക്ഷത വഹിച്ചു.
ദേശീയ സെക്രട്ടറി മാത്യു ലിജൻ റോയി, പോൾ ബെന്നി പുളിക്കൽ, പീറ്റർ പി. ജോർജ്, മാർഗരേറ്റ് ലോറൻസ്, ജോ അമ്പലത്തുങ്കൽ, ജോയി കമ്പത്തോടത്ത്, ഷൈനി ബോണി ഫസ്, ഷാജി വല്ല്യാറ എന്നിവർ പ്രസംഗിച്ചു.