ദേശീയപതാക ഉയർത്തി പ്രതിഷേധിച്ചു
1565775
Monday, June 9, 2025 5:12 AM IST
മൂവാറ്റുപുഴ: രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രംവച്ച് പുഷ്പാർച്ചന നടത്തണമെന്ന് ആവശ്യപ്പെട്ട ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് സിപിഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ ദേശീയപതാക ഉയർത്തി പ്രതിഷേധിച്ചു.
ഭാരത മാതാവിന്റെ പ്രതീകം ഭാരതത്തിന്റെ ദേശീയ പതാകയാണന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ദേശീയപതാക ഉയർത്തി പ്രതിഷേധിച്ചത്. തുടർന്ന് വൃക്ഷത്തൈ നട്ടു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ പതാക ഉയർത്തി.
മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൽ വൃക്ഷത്തൈ നട്ടു. ഇബ്രാഹിം കരീം, കെ.ബി. നിസാർ, എൽ.എ. അജിത്ത്, പി.വി. ജോയി എന്നിവർ പ്രസംഗിച്ചു.