മൊബൈൽ ഫോൺ മോഷ്ടാക്കൾ പിടിയിൽ
1565785
Monday, June 9, 2025 5:12 AM IST
ആലുവ: റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മൊബൈൽ ഫോണും വാച്ചും 3,500 രൂപയും കവർച്ച ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിലായി.
മലപ്പുറം നിലമ്പൂർ കട്ടുമുണ്ട വെള്ളത്തൊട്ടിയിൽ മുഹമ്മദ് അസ്ലം (28), കോതമംഗലം ഊന്നുകൽ കൊല്ലംപറമ്പിൽ നോബിൾ ബോസ്(25) എന്നിവരെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സഹകരണത്തോടെ ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
പണവും മൊബൈൽ ഫോണും ഇവരുടെ പക്കൽ നിന്നു കണ്ടെടുത്തു. ട്രെയിൻ യാത്രക്കാരെ ലക്ഷ്യം വച്ച് രാത്രിയിൽ പ്ലാറ്റ്ഫോമിൽ കറങ്ങി നടന്നാണ് പ്രതികൾ കവർച്ച നടത്തുന്നത്.
വിവിധ ജില്ലകളിൽ കവർച്ചയ്ക്കും വധശ്രമത്തിനും രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികളാണ് ഇരുവരും. കവർച്ച ചെയ്തെടുത്ത പണം കൊണ്ട് മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.