പാർപ്പിട അവകാശ സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം
1263016
Sunday, January 29, 2023 12:57 AM IST
തൃശൂർ: പാർപ്പിട അവകാശ സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം നടത്തി.
ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകൾക്ക ധനസഹായം 10 ലക്ഷം വർധിപ്പിക്കണമെന്ന പ്രമേയം സമ്മേളത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിന്റെ ഉദ്ഘാടനം പിഎഎസ്എസ് ഉപദേശക സമിതി മെംബർ പി.എ. പൗരൻ നിർവഹിച്ചു. പിഎഎസ്എസ് പ്രസിഡന്റ് സി.എൻ. മുസ്തഫ അധ്യക്ഷത വഹിച്ചു.
രാജേഷ് അപ്പാട്ട്, കെ. ശിവരാമൻ, സിദ്ധിക്ക് പെരുമ്പാടവ്, വിജയൻ വയനാട്, സത്യൻ കോഴിക്കോട്, മാഹിൻ ആലുവ, സതി ഗോകുൽ ദാസ് എന്നിവർ പ്രസംഗിച്ചു.
ഉപവാസം
സംഘടിപ്പിക്കും
തൃശൂർ: മദ്യം നിരോധിക്കാതെ കേരളത്തെ ലഹരി മുക്തമാക്കാൻ കഴിയില്ലെന്ന സന്ദേശവുമായി ഈ മാസം 30 മുതൽ ഫെബ്രുവരി മൂന്നു വരെ കേരള മദ്യനിരോധന സമിതി ഉപവാസം സംഘടിപ്പിക്കും. കുരിയച്ചിറ സെന്റ് തോമസ് സ്ട്രീറ്റിൽ ഗാന്ധി മന്ദിരത്തിന് എതിർവശത്ത് ഗാന്ധി സ്ക്വയറിൽ 30ന് വൈകീട്ട് അഞ്ചിന് 90 മണിക്കൂർ ഉപവാസം ഉണ്ടായിരിക്കും.
ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും. വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാക് പാലേരി മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ ഇ.പി. വർഗീസ്, വിത്സൺ പണ്ടാരവളപ്പിൽ, മേഴ്സി ജോയ്, സദാശിവൻ കുറുവത്ത്, കെ.എം. പ്രേംദാസ് എന്നിവർ പങ്കെടുത്തു.