ഡയാലിസിസ് മെഷീൻ സമർപ്പണം ഇന്ന്
1592385
Wednesday, September 17, 2025 7:57 AM IST
തൃശൂർ: അതിരൂപതയുടെ നേതൃത്വത്തിൽ വ്യാകുലമാതാവിൻ ബസിലിക്ക കേന്ദ്രീകരിച്ചു ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന ഹെൽത്ത് കെയർ സൊസൈറ്റി ജില്ലാ സഹകരണ ആശുപത്രിയിലേക്കു ഡയാലിസിസ് മെഷീൻ നല്കുന്നതിന്റെ സമർപ്പണം ഇന്നു രാവിലെ ഒന്പതിനു രമേശ് ചെന്നിത്തല എംഎൽഎ നിർവഹിക്കും. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും.
ഹെൽത്ത് കെയർ സൊസൈറ്റി സെക്രട്ടറിയും റെക്ടറുമായ ഫാ. തോമസ് കാക്കശേരി അനുഗ്രഹപ്രഭാഷണം നടത്തും. സൊസൈറ്റി പ്രസിഡന്റ് ടി.കെ. അന്തോണിക്കുട്ടി, ട്രിച്ചൂർ അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ പോൾസൺ ആലപ്പാട്ട്, ആശുപത്രി പ്രസിഡന്റ് ടി.കെ. പൊറിഞ്ചു, നെഫ്രോളജിസ്റ്റ് ഡോ. വിനോജ് ബാബുരാജ് എന്നിവർ പ്രസംഗിക്കും.