വചനപ്പൂക്കളം ഒരുക്കിയതിൽ ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ്
1591974
Tuesday, September 16, 2025 1:53 AM IST
തൃശൂർ: മുക്കാട്ടുകര സെന്റ് ജോർജ്സ് ദേവാലയത്തിലെ വിശ്വാസപരിശീലന യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയ വചനപ്പൂക്കളത്തിനു ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ്. 416 വിദ്യാർഥികളും 40 അധ്യാപകരും ചേർന്ന് സന്പൂർണ ബൈബിൾ എഴുതിയ 22,322 സ്റ്റിക്കി നോട്ട് ഉപയോഗിച്ച് 1227 സ്ക്വയർഫീറ്റിൽ രണ്ടു മണിക്കൂർ 59 മിനിറ്റ് 11 സെക്കൻഡിലാണ് പള്ളിഹാളിൽ വചനപ്പൂക്കളം തീർത്തത്.
ഇതു രണ്ടാംതവണയാണ് വിശ്വാസപരിശീലന യൂണിറ്റ് റിക്കാർഡ് കരസ്ഥമാക്കുന്നത്. കഴിഞ്ഞവർഷം കുറഞ്ഞ സമയത്തിൽ പുതിയനിയമം പകർത്തിയെഴുതിയതിനായിരുന്നു ആദ്യ റിക്കാർഡ്. ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ്സ് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു പ്രോഗ്രാം.
തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ റിക്കാർഡ് പ്രഖ്യാപനത്തിൽ സന്നിഹിതനായിരുന്നു. വികാരി ഫാ. പോൾ പിണ്ടിയാൻ, സഹവികാരി ഫ്രാൻസിസ് പുത്തൂക്കര, പ്രിൻസിപ്പൽ സിസ്റ്റർ ആൻസി മരിയ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ വേൾഡ് റിക്കാർഡ് ഇവന്റ് കോഓർഡിനേറ്റർ ജെസ്വിൻ സാജു (സെക്രട്ടറി), ഷിജു വർഗീസ്, ആന്റോ പോൾ, ജോസഫ് ആന്റണി, വർഗീസ് തലക്കോടൻ, റിന്റോ ജോസ്, ആൻസൻ വർഗഗീസ്, പ്രിൻസ് മേനാച്ചേരി, പി.വി. വിജി, ലിജോ ജോസ് എന്നിവർ നേതൃത്വം നൽകി.