പുത്തൂർ സുവോളജിക്കൽ പാർക്ക്: അവലോകനയോഗം ചേർന്നു
1591441
Sunday, September 14, 2025 1:15 AM IST
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിലെ നിർമാണപ്രവർത്തനങ്ങളുടെ അവലോകനയോഗം രാമനിലയത്തിൽ ചേർന്നു.
മന്ത്രിമാരായ അഡ്വ. കെ. രാജൻ, എ.കെ. ശശീന്ദ്രൻ, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പി.എസ്. സജിത്ത്, ഗ്രാമപഞ്ചായത്തംഗം പി.ബി. സുരേന്ദ്രൻ, പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി.എൻ. നാഗരാജ്, സ്പെഷൽ ഓഫീസർ കെ.ജെ. വർഗീസ്, ചീഫ് കണ്‍സർവേറ്റർ ഡോ. ആർ. ആടലരശൻ എന്നിവർ പങ്കെടുത്തു.
സുവോളജിക്കൽ പാർക്കിന്റെ നിർമാണപ്രവൃത്തി വേഗത്തിലാക്കാൻ മന്ത്രിമാർ നിർദേശം നൽകി. പാർക്കിന്റെ പ്രധാന ആകർഷണങ്ങളായ പെറ്റ് സൂവിന്റെയും വർച്വൽ സൂവിന്റെയും നിർമാണം ഈ മാസംതന്നെ ആരംഭിക്കുമെന്നും മന്ത്രിമാർ അറിയിച്ചു.