തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ത്രീകൾക്കു പരിശീലനം
1590686
Thursday, September 11, 2025 1:29 AM IST
തൃശൂർ: വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കായി പ്രത്യേക പരിശീലനപരിപാടിയുമായി കില.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിൽ പ്രാദേശികഭരണം, തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍, ആശയവിനിമയശേഷി, സോഷ്യല്‍ മീഡിയ ഉപയോഗം, നേതൃത്വപാടവം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചുള്ള അറിവ്, വികസന ആശയങ്ങള്‍, ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ്, സമയപരിപാലനം എന്നിവയ്ക്ക് ഊന്നല്‍ നല്കുന്നു.
ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സ്ത്രീകളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കിലയുടെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പരിശീലനത്തിൽ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ആയിരംപേര്ക്കാണ് പങ്കെടുക്കാന്‍ അവസരം. താത്പര്യമുള്ളവര്‍ www.kila.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. അവസാന തീയതി 25.