ചേനത്തുനാട് റോഡിലൂടെ യാത്ര ദുഷ്കരം
1590697
Thursday, September 11, 2025 1:30 AM IST
ചാലക്കുടി: ഗവ. ആശുപത്രി ജംഗ്ഷനിൽനിന്നും ചേനത്തുനാട് ഭാഗത്തേക്കുള്ള റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. കുണ്ടുംകുഴിയുമായി കിടന്ന റോഡ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ഏറിയപ്പോൾ റോഡിൽ മെറ്റൽ നിരത്തിയിട്ട് ഉടനെ ടാർ ചെയ്യുമെന്ന് ജനം കരുതിയെങ്കിലും ടാറിംഗ് നടത്തിയില്ല. ഇപ്പോൾ റോഡിൽ വിരിച്ച മെറ്റലുകൾ ഇളകി വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയായി.
ഇരുചക്രവാഹനങ്ങൾ അപകടത്തിലാകുന്നതും പതിവായി. കാൽ നടയാത്രക്കാർക്കുപോലും സഞ്ചരി ക്കാൻ പറ്റാത്ത അവസ്ഥയാണ്. രണ്ട് വാർഡുകളിൽക്കൂടി കടന്നുപോകുന്ന റോഡാണ്. കലാഭവൻ മണിയുടെ സ്മൃതികുടീരത്തിലേക്കു സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നും എത്തുന്നവരും സെന്റ് ജെയിംസ് മെഡിക്കൽ അക്കാഡമിയിലേക്കുപോകുന്ന വിദ്യാർഥികളും നാട്ടുകാരും ഇതുവഴി പോകാൻ ബുദ്ധിമുട്ടുകയാണ്.