തൃ​ശൂ​ർ: റൂ​റ​ൽ പോ​ലീ​സി​ന്‍റെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ 6.16 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി. ഠാ​ണാ ജം​ഗ്ഷ​നി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചു സൈ​ബ​ർ സ്റ്റേ​ഷ​ൻ, അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ​സം​വി​ധാ​ന​ത്തി​നു​ള്ള(​ഇ​ആ​ർ​എ​സ്എ​സ്) ക​ണ്‍​ട്രോ​ൾ റൂം ​എ​ന്നി​വ മാ​റ്റി​സ്ഥാ​പി​ക്കാ​ൻ 5.68 കോ​ടി​യും റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ക്യാ​ന്പ് ഓ​ഫീ​സ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ 48 ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്.

112 ഹെ​ൽ​പ്പ്‌​ലൈ​ൻ ന​ന്പ​ർ മു​ഖേ​ന പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, ആം​ബു​ല​ൻ​സ് എ​ന്നീ സേ​വ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് ഇ​ആ​ർ​എ​സ്എ​സ് രൂ​പീ​ക​രി​ച്ച​ത്. കാ​ട്ടു​ങ്ങ​ച്ചി​റ​യി​ൽ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫീ​സി​ലാ​ണ് ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ, ഫി​ഷിം​ഗ്, ഹാ​ക്കിം​ഗ് തു​ട​ങ്ങി​യ കേ​സു​ക​ൾ നി​രീ​ക്ഷി​ച്ചു ത​ട​യു​ന്ന​തി​നു​ള്ള ഡി​ജി​റ്റ​ൽ ട്രാ​ക്കിം​ഗ് സം​വി​ധാ​ന​ങ്ങ​ളും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ഡെ​സ്കും വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാ​ങ്കേ​തി​ക​സ​ഹാ​യ സം​വി​ധാ​ന​ങ്ങ​ളും സൈ​ബ​ർ സ്റ്റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കും.