ഇരിങ്ങാലക്കുട നഗരസഭയുടെ ഷീ ലോഡ്ജ് തുറന്നുനല്‍കി
1590696
Thursday, September 11, 2025 1:29 AM IST
ഇരിങ്ങാലക്കുട: സ്ത്രീകള്‍ക്കായി ഇരിങ്ങാലക്കുട നഗരസഭ നിര്‍മിച്ച ഷീ ലോഡ്ജ് തുറന്നുനല്‍കി. കൊളം ബോ ഹോട്ടല്‍ ഉടമ സി.എല്‍. ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, മുന്‍ സര്‍ക്കാര്‍ ചീഫ്വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്, നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, നടത്തിപ്പ് കരാര്‍ എറ്റെടുത്തിട്ടുള്ള ഡെസിന് ഷണ്ണി ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
2.8 കോടി ചെലവഴിച്ചുനിര്‍മിച്ച കെട്ടിടത്തില്‍ സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി അവര്‍ക്കുള്ള താമസ സൗകര്യം ഒരുക്കുകയായിരുന്നു. ഷീ ലോഡ്ജ് കെട്ടിടത്തില്‍ രണ്ടുനിലകളിലായി അറ്റാച്ച്ഡ് ബാത്ത്റൂം സൗകര്യമുള്ള 20 മുറികളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ മൂന്നു കിടക്കകളുള്ള രണ്ടു റൂമുകളും രണ്ടു കിടക്കകളുള്ള 18 റൂമുകളുമാണ് ഉള്ളത്.
1034 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ 320 ചതുരശ്ര അടി വിസ്തീര്‍ണമുള്ള നാലു കടമുറികള്‍ ഒരുക്കിയിട്ടുണ്ട്. അടുക്കള, ഡൈനിംഗ് ഹാള്‍, റീഡിംഗ് റൂം, വെയ്റ്റിംഗ് റൂം, പാര്‍ക്കിംഗ് എന്നി സൗകര്യങ്ങളും ഷീ ലോഡ് ജിന്റെ സവിശേഷതകളാണ്.