ജീവിതം പ്രതിസന്ധിയിലായ യുവക്ഷീരകര്‍ഷകന്‍ തുണയായി കേരള ഫീഡ്സ്
1590698
Thursday, September 11, 2025 1:30 AM IST
ഇരിങ്ങാലക്കുട: യുവ ക്ഷീരകര്‍ഷകനു തുണയായി കേരള ഫീഡ്സ് കമ്പനി ലിമിറ്റഡ്. ക്ഷീര കര്‍ഷ കന്റെ ഉപജീവന മാര്‍ഗമായ കറവപ്പശുക്കളില്‍ ഒരെണ്ണവും രണ്ടു കിടാക്കളും പ്രസവത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.
ജീവിതം പ്രതിസന്ധിയിലായ കാറളം കൊ ല്ലാറ വീട്ടില്‍ രാജേഷിന് കമ്പനിയുടെ ഡൊണേറ്റ് എ കൗ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 70,000 രൂപ വിലമതിക്കുന്ന ഫ്രീസ് വാള് ഇനത്തില്‍പ്പെട്ട പശുവിനെ കേരള ഫീഡ്സ് ലിമിറ്റഡ് ചെയര്മാന് കെ. ശ്രീകുമാര്‍ കൈമാറി.
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ നിന്നുമാണ് കമ്പനി അധികൃതര്‍ പശുവിനെ വാങ്ങിയത്. കാറളം വിഎച്ച്എസ്ഇ സ്കൂള്‍ മൈതാനിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ്് സുനില്‍ മാലാന്ത്ര, ബ്ലോക്ക് മെമ്പര്‍ മോഹ നന് വലിയാട്ടില്‍, പഞ്ചായത്ത് മെമ്പര്‍ ടി.എസ്. ശശികുമാര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ.ബി. ജിതേന്ദ്രകുമാര്‍, ക്ഷീര വികസനവകുപ്പ് അസി. ഡയറക്ടര്‍ സി. ശാലിനി, കമ്പനി മാനേജര്‍- പ്രൊജക്ട്സ് എന്‍.ജി. സുധീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കമ്പനി എജിഎം ഉഷ പത്മനാഭന് സ്വാഗതവും ഡെപ്യൂട്ടി മാനേജര്‍ - മാര്‍ക്കറ്റിംഗ് പി.പി. ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു.