എൻഎച്ച് 66: റോഡ് തകർന്നുവീഴുന്നതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
1590436
Wednesday, September 10, 2025 1:46 AM IST
കൊടുങ്ങല്ലൂർ: ദേശീയപാത നിർമാണത്തിൽ അശാസ്ത്രീയതമൂലം കൊടുങ്ങല്ലൂർ കോതപറമ്പ് അപ്രോച്ച് റോഡ് തകർന്നുവീഴുന്നതിൽ പ്രതിഷേധച്ച് യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈവേ പ്രവർത്തനം നിർത്തിവയ്പ്പിച്ച് റോഡ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്് അഡ്വ. ഒ.ജെ. ജനീഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. നാഷണൽ ഹൈവേ അഥോറിറ്റി പാലിക്കേണ്ട യാതൊരുവിധ മാനദണ്ഡവും പാലിക്കുന്നില്ല എന്നും നിർമാണ പ്രവർത്തനത്തിൽ നടക്കുന്നത് ഹിമാലയൻ അഴിമതി ആണെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്് ഹകീം ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു, കെഎസ്യു സംസ്ഥാന കൺവീനർ ആസിഫ് മുഹമ്മദ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഔസേപ്പച്ചൻ ജോസ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ പി.വി. രമണൻ, എ.എ. മുസമ്മിൽ, ഇ.എ. സിനാൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് ഭാരവാഹികളെ ഹകീം ഇഖ്ബാൽ, ഔസേപ്പച്ചൻ, സനിൽ സത്യൻ, രാഹുൽ ഗോപാലകൃഷ്ണൻ, മഹേഷ് ആ ലുങ്ങൽ, പി.വൈ. ഉബൈദ് എന്നിവരെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റുചെയ്തുനീക്കി.