ഗുരുവായൂരിൽ ഇന്നലെ നടന്നത് 186 വിവാഹങ്ങൾ
1590688
Thursday, September 11, 2025 1:29 AM IST
പുലർച്ചെ അഞ്ചു മുതൽ നാലു മണ്ഡപങ്ങളിലായി താലികെട്ട് ആരംഭിച്ചു. ഈ സമയത്ത് ക്ഷേത്ര പരിസരത്ത് കാലുകുത്താൻ കഴിയാത്ത സ്ഥിതിയായിരുന്നു.
ഉച്ചയ്ക്ക് 12 ഓടെയാണ് തിരക്കിന് ശമനമായത്. വിവാഹസംഘങ്ങൾക്കും ദർശനത്തിനുള്ള ഭക്തർക്കും വൺവേ സംവിധാനം ഏർപ്പെടുത്തിയെങ്കിലും തിരക്ക് നിയന്ത്രണാതീതമായി. നഗരത്തിൽ വാഹനങ്ങൾക്ക് വൺവേ ഏർപ്പെടുത്തിയതിനാൽ വലിയ ഗതാഗതകുരുക്കുണ്ടായില്ല. അഷ്ടമിരോഹിണിദിനമായ ഞായറാഴ്ച ഇരുന്നൂറോളം വിവാഹങ്ങൾ ശീട്ടാക്കിയിട്ടുണ്ട്.
കണ്ണന്റെ പിറന്നാൾദിനത്തിൽ ദർശനത്തിനുള്ള ഭക്തരുടെ തിരക്കും വിവാഹത്തിരക്കും ഘോഷയാത്രകളും കണക്കിലെടുത്ത് പുലർച്ചെ നാലിന് താലികെട്ട് ആരംഭിക്കാൻ സൗകര്യമൊരുക്കുമെന്ന് ദേവസ്വം അറിയിച്ചു. കൂടുതൽ മണ്ഡപങ്ങളും കോയ്മമാരേയും നിയോഗിക്കും.