പച്ചത്തുരുത്ത് പുരസ്കാരം ശ്രീകൃഷ്ണ കോളജിനും എളവള്ളി കുളവെട്ടിക്കും
1591173
Saturday, September 13, 2025 1:28 AM IST
ഗുരുവായൂർ: കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച പച്ചത്തുരുത്ത് പുരസ്കാരത്തിന് ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനം എളവള്ളി കുളവെട്ടി പച്ചത്തുരുത്തിനും.
എളവള്ളി വാതക ക്രിമറ്റോറിയത്തിനോടു ചേർന്നാണ് നാൽപ്പത്തിയൊന്ന് കുളവെട്ടി മരങ്ങളും ഇരുപത് ഫലവൃക്ഷങ്ങളുമുള്ള കുളവെട്ടി പച്ചത്തുരുത്ത് സ്ഥിതി ചെയ്യുന്നത്. മികച്ച മൂന്ന് പച്ചത്തുരുത്തുകളെ തെരഞ്ഞെടുത്തതിലാണ് എളവള്ളി കുളവെട്ടി പച്ചത്തുരുത്ത് രണ്ടാംസ്ഥാനം നേടിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് പറഞ്ഞു.
തൈകളുടെ പ്രൂണിംഗ് ഉൾപ്പെടെ ചെയ്യുന്നത് തൃശൂർ സെന്റ് തോമസ് കോളജ് ബോട്ടണി വിഭാഗം അസോ. പ്രഫ. പി.വി. ആന്റോയുടെ നേതൃത്വത്തിലാണ്.