പോലീസുകാർക്കെതിരേ വധശ്രമത്തിനു കേസെടുക്കണം: കേരള കോണ്ഗ്രസ്
1590683
Thursday, September 11, 2025 1:29 AM IST
തൃശൂർ: യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ ക്രൂരമായി ആക്രമിച്ച മുഴുവൻ പോലീസുകാർക്കെതിരേയും വധശ്രമത്തിനു കേസെടുത്തു സർവീസിൽനിന്നു പിരിച്ചുവിടണമെന്നു കേരള കോണ്ഗ്രസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ ജനമൈത്രി പോ
ലീസ് എന്നു പേരെടുത്ത കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ നടന്നുവരുന്ന ഭീകരതാണ്ഡവം ജനങ്ങൾക്കു ബോധ്യപ്പെട്ടു. കുറ്റക്കാരെ പിരിച്ചുവിടാൻ ആഭ്യന്തരവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് ചെയർ
മാൻ എം.പി. പോളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി. കുരിയാക്കോസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ മുഖ്യപ്രഭാഷണം നടത്തി.
കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണൻ, ജോണ്സണ് കാഞ്ഞിരത്തിങ്കൽ, ജോയ് ഗോപുരാൻ, മിനി മോഹൻദാസ്, ഇട്ട്യേച്ചൻ തരകൻ തുടങ്ങിയവർ പ്രസംഗിച്ചു.