തനിച്ചുതാമസിക്കുന്നയാൾ കുളത്തിൽ മരിച്ചനിലയിൽ
1590599
Wednesday, September 10, 2025 11:20 PM IST
കയ്പമംഗലം: പെരിഞ്ഞനത്ത് തനിച്ചുതാമസിക്കുന്നയാളെ കുളത്തിൽ വീണുമരിച്ച നിലയിൽ കണ്ടെത്തി. പെരിഞ്ഞനം കോവിലകം സെന്ററിനു പടിഞ്ഞാറ് സഹൃദയ റോഡിൽ മാടമ്പിക്കാട്ടിൽ വേലായുധൻകുട്ടി മകൻ ജയജീവനാ(51)ണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് ഇദ്ദേഹത്തെ വീട്ടിലേയ്ക്കുള്ള നടവഴി ഉള്ള ഭാഗത്തെ കുളത്തിൽ വീണു കിടക്കുന്നനിലയിൽ കണ്ടത്.
കയ്പമംഗലം പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മേൽനടപടികൾ സ്വീകരിച്ചു. അമ്മ: പങ്കജാക്ഷി. ഭാര്യ: രജിത. മക്കൾ: തുളസി, അമൽകൃഷ്ണ. മരുമകൻ: അജിക്.