തൃ​ശൂ​ർ: സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡു​ക​ൾ നേ​ടി​യ ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​രെ തൃ​ശൂ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഹെ​ഡ്മാ​സ്റ്റേ​ഴ്സ് ഫോ​റം അ​നു​മോ​ദി​ച്ചു.

സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ണ്‍​വെ​ന്‍റ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ആ​ഗ്ന​സ്, അ​യ്യ​ന്തോ​ൾ ഗ​വ. ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ടി.​ടി. സൈ​ജ​ൻ എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ രോ​ഹി​ത് ന​ന്ദ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ച​ത്.

അ​ധ്യാ​പ​ക​ർ സ​മൂ​ഹ​ത്തി​ന്‍റെ വ​ഴി​കാ​ട്ടി​ക​ളും യു​വ​ത​ല​മു​റ​യു​ടെ മാ​തൃ​ക​യു​മാ​ണെ​ന്നു ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ഹെ​ഡ്മാ​സ്റ്റേ​ഴ്സ് ഫോ​റം ക​ണ്‍​വീ​ന​ർ ജോ​ഫി സി. ​മ​ഞ്ഞ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.