മുടിക്കോട് വൻ ഗതാഗതക്കുരുക്ക്
1590444
Wednesday, September 10, 2025 1:46 AM IST
പട്ടിക്കാട്: ദേശീയപാതയിൽ മുടിക്കോട് മുതൽ പീച്ചി റോഡ് ജംഗ്ഷൻവരെ തൃശൂർ ഭാഗത്തേക്ക് രൂക്ഷമായ ഗതാഗതക്കുരുക്ക്. ഇന്നലെ വൈകീട്ടാണ് ആംബുലൻസിനുപോലും കടന്നുപോകാൻ കഴിയാത്തനിലയിൽ കുരുക്ക് രൂപപ്പെട്ടത്. പീച്ചിറോഡ് ജംഗ്ഷനിൽ ദേശീയപാത അടച്ചതാണ് കുരുക്കിനു കാരണം. ഇതോടെ മുടിക്കോടുവരെ രണ്ടു കിലോമീറ്ററോളംദൂരം സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ കടത്തിവിട്ടത്.
മുടിക്കോട് സെന്ററിൽ ടാറിംഗ്് നടക്കുന്നതാണ് ദേശീയപാത അടച്ചതിനു കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ അശാസ്ത്രീയമായ ഗതാഗതനിയന്ത്രണമാണ് നിർമാണക്കമ്പനി നടപ്പാക്കുന്നതെന്ന് യാത്രക്കാർ ആരോപിച്ചു.