കെഎസ്ആർടിസി ബസ് ഇടിച്ച് വയോധിക മരിച്ചു
1591111
Friday, September 12, 2025 11:10 PM IST
മായന്നൂർ: തൃശൂർ-ഒറ്റപ്പാലം റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ചു. മായന്നൂർ കൂട്ടിൽമുക്ക് പ്ലായ്ക്കൽ വീട്ടിൽ രുക്മണി(74)യാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെ മായന്നൂർ കാവുവട്ടം ബസ്സ്റ്റോപ്പിൽ നിന്ന് ബസ് മുന്നോട്ടെടുക്കുന്നതിനിടെയാണ് അപകടം.
ഒറ്റപ്പാലത്തേക്കു പോകാനായി ഓട്ടോയിൽ വന്നിറങ്ങിയ രുക്മിണി ഉടൻ ബസിൽ കയറാനായി ബസിന്റെ മുന്നിലൂടെ കടന്നത് ഡ്രൈവർ കാണാത്തതാണ് അപകടകാരണമെന്ന് പറയുന്നു. നാട്ടുകാർ ചേർന്ന് ഉടൻ രുക്മണിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പഴയന്നൂർ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.