യുവാവ് മരിച്ചനിലയിൽ
1590598
Wednesday, September 10, 2025 11:20 PM IST
കയ്പമംഗലം: എടത്തിരുത്തി കുട്ടമംഗലത്ത് യുവാവിനെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
പാലക്കാട് കുനിശേരി സ്വദേശി സജിത്ത് കൃഷ്ണ (33)യാണ് മരിച്ചത്. മൃതദേഹം അഴുകിയ നിലയിലാണ്. ചൊവ്വാഴ്ച്ച രാത്രി എട്ടരയോടെ കുട്ടമംഗലം സെന്ററിനടുത്ത കെട്ടിടത്തിലെ മുറിയിലാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
പ്രദേശത്ത് ദുർഗന്ധം പരന്നതിനെ തുടർന്ന് പരിസരവാസികൾ വാതിൽ തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. പരസ്യ കമ്പനിയിലെ തൊഴിലാളിയാണ്. കയ്പമംഗലം പോലീസ് തുടർനടപടികൾ സ്വീകരിച്ചു.