കോടന്നൂരിൽ മുൻവികാരിമാരുടെ സംഗമം നടത്തി
1591175
Saturday, September 13, 2025 1:28 AM IST
തൃശൂർ: കോടന്നൂർ സെന്റ് ആന്റണിസ് പള്ളിയിൽ മുൻവികാരിമാരുടെ സംഗമം നടന്നു. തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു. തുടർന്നു സമൂഹബലിയും ഉണ്ടായിരുന്നു.
മുൻവികാരിമാരായ ഫാ. ഫ്രാങ്കോ കവലക്കാട്ട്, ഫാ. തോമസ് ചൂണ്ടൽ, ഫാ. പോൾ പേരാമംഗലത്ത്, ഫാ. ജോണ്‍ മൂലൻ, ഫാ. ദേവസി പന്തല്ലൂക്കാരൻ, ഫാ. പോൾ ആലപ്പാട്ട്, ഫാ. ഷാജു ഊക്കൻ, ഫാ. ജേക്കബ് തച്ചറാട്ടിൽ, ഇപ്പോഴത്തെ വികാരി ഫാ. ആന്റണി ആലുക്ക എന്നിവർ സംഗമത്തിൽ പങ്കെടുത്തു.
ജൂബിലി കണ്‍വീനർ സിജോ, കൈക്കാരൻമാരായ ആന്റണി തറയിൽ, ലാസർ കള്ളിക്കാടൻ, തോമസ് ചാഴൂർ, സന്തോഷ് മാടവന, പ്രതിനിധിയോഗം സെക്രട്ടറി സ്റ്റെയ്നി തുടങ്ങിയവർ നേതൃത്വം നൽകി. മുൻ വികാരിമാരെ ആദരിക്കൽ, ഓർമകൾ പങ്കുവയ്ക്കൽ എന്നിവയും ഉണ്ടായിരുന്നു.