സി.വി. ശ്രീരാമൻ സാംസ്കാരികനിലയം യാഥാർഥ്യമാകുന്നു
1590926
Friday, September 12, 2025 1:03 AM IST
കുന്നംകുളം: കുന്നംകുളത്തുകാരനായിരുന്ന പ്രശസ്തസാഹിത്യകാരൻ സി.വി. ശ്രീരാമന്റെ സ്മരണാർഥം സാംസ്കാരികനിലയം യാഥാർഥ്യമാകുന്നു. സി.വി. ശ്രീരാമന് കള്‍ച്ചറല്‍ സെന്റര്‍ നിര്‍മാണത്തിന് എ.സി.മൊയ്തീന് എംഎല്‍എയുടെ പ്രാദേശികവികസന നിധിയില്‍ നിന്ന് 80 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി. കുന്നംകുളം നഗരസഭയുടെ ഉടമസ്ഥതയിലുള്ള മധുരക്കുളത്തിനോട് ചേര്‍ന്ന സ്ഥലത്താണ് സ്മാരകം നിര്‍മിക്കുക.
തദ്ദേശവകുപ്പിന്റെ എൻജിനീയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ രണ്ടു നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന് 5000 ചതുരശ്ര അടി വിസ്തീർണമുണ്ടാകും.
ഓഫീസ്, മീറ്റിംഗ് ഹാള്‍, വായനാമുറികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് സാംസ്കാരിക നിലയം സ്ഥാപിക്കുന്നത്.
സാങ്കേതികാനുമതി കൂടി ലഭ്യമാകുന്നതോടെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു.