ഫ്രൂട്സ് കടയിൽ തീപിടിത്തം
1590692
Thursday, September 11, 2025 1:29 AM IST
ഒല്ലൂർ: കുരിയച്ചിറ വെയർഹൗസിനുസമീപം ഫ്രൂട്സ് ആൻഡ് വെജറ്റബിൾസ് കടയിൽ തീപിടിത്തം. ഒല്ലൂർ സ്വദേശി പുതുക്കാടൻ വിനോദ് തോമസിന്റെ ഉടമസ്ഥതയിലുള്ള ഫ്രൂട്സ് ഫാക്ടറി എന്ന കടയ്ക്കാണ് തീപിടിച്ചത്.
ഓലയും ഷീറ്റും മേഞ്ഞ കട ആയതിനാൽ തീ ആളിക്കത്തി. തീ കണ്ടയുടൻ കടയിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി. തൃശൂരിൽനിന്നു രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫയർസ്റ്റേഷൻ ഓഫീസർ വൈശാഖിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. നഷ്ടം കണക്കാക്കിയിട്ടില്ല.