സെന്റ് മേരീസ് കോളജിൽ ദേശീയ സെമിനാർ
1591189
Saturday, September 13, 2025 1:29 AM IST
തൃശൂർ: കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ കൗണ്‍സിലുമായി സഹകരിച്ച് ഐക്യുഎസി, റിസർച്ച് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ സെന്റ് മേരീസ് ഓട്ടോണമസ് കോളജിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.
റിസർച്ച് പ്രപ്പോസൽ റൈറ്റിംഗ് ആൻഡ് ഗ്രാന്റ് അക്വിസിഷൻ എന്ന വിഷയത്തിലാണ് സെമിനാർ നടന്നത്. കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ റീഫോംസ് ഇംപ്ലിമെന്റേഷൻ സെൽ റിസർച്ച് ഓഫീസർ ഡോ. വി. ഷഫീഖ് സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. മീന കെ. ചെറുവത്തൂർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രിൻസിപ്പൽമാരായ ഡോ. എ. ഡാലി ഡൊമിനിക്, സിസ്റ്റർ ടെസീന പി. ഇമ്മട്ടി, അക്കാദമിക് ഡീൻ ഡോ. ജൂലി പി. ലാസർ, കോഓർഡിനേറ്റർ ഡോ. അഞ്ജലി കിഷോർ എന്നിവർ പ്രസംഗിച്ചു.
സാങ്കേതിക സെഷനുകളിൽ പാലക്കാട് മേഴ്സി കോളജ് അസി. പ്രഫസർ ഡോ. രേഷ്മ ഐശ്വര്യ, കോയന്പത്തൂർ പിഎസ്ജിആർ കൃഷ്ണമ്മാൾ കോളജ് ഫോർ വിമൻ റിസർച്ച് ഡീൻ ഡോ. രമേഷ് സുബ്രഹ്മണി, എൻ.ബി. ലേഖ, ഡോ. ആന്റണി പാലയ്ക്കൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.