സ്കൂൾ വാന്‍ ഇടിച്ച് ഓട്ടോ മറിഞ്ഞു; മൂന്നുപേര്‍ക്ക് പരിക്ക്
1591174
Saturday, September 13, 2025 1:28 AM IST
കല്ലൂര്‍: പള്ളിക്കുന്നില്‍ ബഡ്സ് സ്കൂളിന്റെ വാന്‍ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരായ അമ്മയ്ക്കും മകനും പരിക്കേറ്റു.
പരിക്കേറ്റ കല്ലൂര്‍ സ്വദേശികളായ യാത്രക്കാരെയും ഓട്ടോ ഡ്രൈവറെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് അപകടം. തൃക്കൂര് പഞ്ചായത്തിന്റെ ബഡ്സ് സ്കൂളിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളെ കൊണ്ടുവരാന്‍ പോയ വാനാണ് ഓട്ടോറിക്ഷയില്‍ ഇടിച്ചത്. മുന്പില് പോയിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് ഇടവഴിയിലേക്ക് തിരിയാന്‍ ശ്രമിച്ചതോടെ പുറകില്‍ വന്നിരുന്ന വാന്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ആരുടെയും പരിക്ക് സാരമുള്ളതല്ല.