ചാവക്കാട് നഗര സൗന്ദര്യം: നഗരസഭയോടൊപ്പം വ്യാപാരികളും
1590928
Friday, September 12, 2025 1:03 AM IST
ചാവക്കാട്: നഗരസഭ നഗര സൗന്ദര്യവൽക്കരണ പദ്ധതിക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ടൗണിന്റെ നടപ്പാതയിൽ ചെടിച്ചട്ടികൾ സ്ഥാപിച്ചു. രണ്ടു ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക് ഉദ്ഘാടനം ചെയ്തു.
ആരോഗ്യകാര്യ കമ്മിറ്റി ചെയർ പേഴ്സൺ ബുഷറ ലത്തീഫ് അധ്യക്ഷയായിരുന്നു പ്രസന്ന രണദിവേ, ഫൈസൽ കാനാമ്പുള്ളി, ക്ലീൻ സിറ്റി മാനേജർ ബി. ദിലീപ്, അസിസ്റ്റന്റ് എൻജിനീയർ സി.എൽ. ടോണി എന്നിവർ പ്രസംഗിച്ചു. ടൗണിലെ നടപ്പാതയോടു ചേർന്ന് സ്ഥാപിച്ച കൈവരിയിൽ ഉറപ്പിച്ച സ്റ്റാൻഡിലാണ് ചെടിച്ചട്ടി വയ്ക്കുന്നത്. സമീപത്തെ വ്യാപാരികൾ വെള്ളമൊഴിച്ച് ചെടിയെ സംരക്ഷിച്ച് നഗര സൗന്ദര്യവൽക്കരണം നടപ്പാക്കുന്നതാണ് പദ്ധതി.