ഒമാനിൽ അന്തരിച്ചു
1591110
Friday, September 12, 2025 11:10 PM IST
പുന്നയൂർക്കുളം: ഒമാനിൽ ജോലിക്ക് പോകുന്നതിനിടയിൽ പുന്നയൂർക്കുളം സ്വദേശി കുഴഞ്ഞുവീണു മരിച്ചു.
ഒമാനിൽ പ്ലംബിംഗ് വർക്ക് കോണ്‍ട്രാക്ടറായ പരൂർ കുപ്രവള്ളി ജിഎംഎൽ.പി. സ്കൂളിനു സമീപം പരേതനായ എ ളയമാറ്റിൽ മൊയ്തുട്ടിയുടെ മകൻ ഊട്ടുമഠത്തിൽ അബൂബക്കർ (ബക്കർ- 69) ആണ് മരിച്ചത്.
കുഴഞ്ഞു വീണ ബക്കറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം പിന്നീട് നാട്ടിൽ നടത്തും. ഭാര്യ: ആരീഫ. മക്കൾ: മുസ്തഫ, മുർഷാദ്(ഇരുവരും ദുബായി), മിസിരിയ. മരുമക്കൾ: ഹസീന, ജിസ്മി, ബഷീർ (യുഎഇ).