സെന്റ്് തോമസ് കത്തീഡ്രലില്‍ ജനനത്തിരുനാള്‍ ആഘോഷിച്ചു
1590442
Wednesday, September 10, 2025 1:46 AM IST
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ പ്രഫഷണല്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ സീനിയര്‍, ജൂണിയര്‍ സിഎല്‍സി യുടെ സഹകരണത്തോടെ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാള്‍ ആഘോഷിച്ചു.
ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ് ക്ക് ഫാ. വിനില്‍ കുരിശുതറ സിഎംഎഫ് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ദേവസി വര്‍ഗീസ് തയ്യില്‍ തിരുനാള്‍ സന്ദേശം നല്കി. തുടര്‍ന്ന് ജപമാലപ്രദക്ഷിണം നടത്തി. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമാപന ആശീര്‍വാദം നല്കി.
കത്തീഡ്രല്‍ ഇടവകവികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസി. വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, കൈക്കാരന്മാരായ പി.ടി. ജോര്‍ജ്, അഡ്വ. എം.എം. ഷാജന്, സാബു ചെറിയാടന്‍, തോമസ് തൊകലത്ത് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് പരിശുദ്ധ കന്യാമറിയത്തിന്റെ ജന്മദിനകേക്ക് മുറിച്ചുപങ്കുവച്ചു.
പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ്് ഫ്രാന്‍സിസ് കോക്കാട്ട്, സെക്രട്ടറി ഡേവിസ് പടിഞ്ഞാറക്കാരന്‍, ട്രഷറര്‍ വിന്‍സന്‍ തെക്കേക്കര, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ സ്റ്റാന്‍ലി വര്‍ഗീസ് ചേനത്തുപറമ്പില്‍, സീനിയര്‍ സിഎല്‍സി പ്രസിഡന്റ് കെ.ബി. അജയ്, സെക്രട്ടറി റോഷന് ജോഷി, ട്രഷറര്‍ തോമസ് ജോസ്, ജൂണിയര്‍ സിഎല്‍സി പ്രസിഡന്റ് ബിബിന്‍ എന്നിവര്‍ നേതൃത്വം നല്കി.