18 കുപ്പി വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ
1590687
Thursday, September 11, 2025 1:29 AM IST
തൃശൂർ: വില്പനയ്ക്കായി സൂക്ഷിച്ച 18 കുപ്പി വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. പുത്തൂർ ഏഴാംകല്ല് ഓട്ടുപാറ കൊടിമരത്തിങ്കൽ സന്തോഷാണ് അറസ്റ്റിലായത്. വിവിധതരം മദ്യങ്ങളുടെ അരലിറ്റർ കുപ്പികളാണ് പിടികൂടിയത്.
വെട്ടുകാട് നാലുകെട്ടു ഭാഗത്ത് അനധികൃതമായി മദ്യവില്പന നടത്തുന്ന ഷൈജുവിനു മദ്യം എത്തിച്ചുനല്കുന്നയാളാണ് പിടിയിലായ സന്തോഷ്. ഷൈജുവിനെയും പ്രതിയാക്കിയാണു പോലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അസിസ്റ്റന്റ് ഗ്രേഡ് ഇൻസ്പെക്ടർ എൻ.ആർ. രാജുവിന്റെ നേതൃത്വത്തിൽ ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ ലത്തീഫ്, സിജോമോൻ, എം.ഡി. ബിജു, നിധിൻ മാധവൻ എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.
അനധികൃത മദ്യവിൽപ്പന സംബന്ധിച്ചുള്ള പരാതികൾ 0487 2361237, 0487 2389455 നമ്പറുകളിൽ അറിയിക്കണമെന്നും രഹസ്യവിവരം നൽകുന്നവരുടെ വിവരങ്ങൾ പുറത്തുവിടില്ലെന്നും എക് സൈസ് അറിയിച്ചു.