തൃശൂര്‍ ജില്ലാ ക്ഷീരസംഗമം
1591445
Sunday, September 14, 2025 1:15 AM IST
വെള്ളാങ്കല്ലൂർ: തൃശൂര്‍ ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി നടത്തിയ ഡയറി ക്വിസ്, ചിത്രരചന മത്സരങ്ങളുടെ ഉദ്ഘാടനം അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ നിർവഹിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസ്മാബി ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനോയ്, കെസിഎംഎംഎഫ് ഭരണസമിതി അംഗം കോണത്തുകുന്ന് ക്ഷീരസംഘം പ്രസിഡന്റ് ടി.എൻ. സത്യൻ എന്നിവർ ആശംസകളർപ്പിച്ചു. വെള്ളാങ്കല്ലൂർ ക്ഷീരസംഘം പ്രസിഡന്റ് ടി.എ. ഹുസൈൻ സ്വാ ഗ തവും അന്തിക്കാട് ബ്ലോക്ക് ക്ഷീരവികസന ഓഫീസറും മീഡിയ പബ്ലിസിറ്റി കമ്മിറ്റി കൺവീനറുമായ എൻ.എസ്. അമ്പിളി നന്ദിയും പറഞ്ഞു. മത്സരങ്ങളിൽ വിജയികൾ ആ കുന്ന കുട്ടികൾക്കുള്ള സമ്മാനങ്ങൾ 26 ന് വെള്ളാങ്കല്ലൂർ പിസികെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ഷീരസംഗമം പൊതുസമ്മേളനത്തിൽവച്ച് നൽകും.
ചിത്രരചനാ മത്സരത്തിൽ ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം ലഭിച്ച കുട്ടികൾക്ക് സാഗ് ഡിജിറ്റൽ ആൻഡ് രാജു ജോസഫ് മരിയ ഫാം, കാഞ്ഞിരപ്പള്ളി സ് പോൺസർ ചെയ്ത സൈക്കിളുകൾ സമ്മാനമായി നൽകും. പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.