കൊപ്രക്കളം സെന്ററിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സമരം
1591449
Sunday, September 14, 2025 1:15 AM IST
കയ്പമംഗലം: ദേശീയപാത കൊപ്രക്കളം സെന്ററിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സമരം. ദേശീയ പാത 66 നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊപ്രക്കളത്ത് നടത്തിയ ഗതാഗതക്രമീകരണം അപകട സാധ്യത വർധിപ്പിക്കുന്നുവെന്നും ഹൈവേയുടെ സർവീസ് റോഡ് കഴിഞ്ഞഭാഗം കൃത്യമായി മൂടാത്തതുമൂലം വാഹനങ്ങൾ മുട്ടിയുരഞ്ഞാണ് പോകുന്നതെന്നും സമരക്കാർ ആരോപിച്ചു. കൂടാതെ കൊപ്രക്കളം പഞ്ഞംപള്ളി റോഡ് തുടങ്ങുന്ന ഭാഗത്ത് മാസങ്ങളായി തകർന്നുകിടക്കുന്ന ഭാഗം നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഇതുവരെ ഗതാഗത യോഗ്യമാക്കാൻ നാഷണൽ ഹൈവേ അധികൃതരോ കൺസ്ട്രക്ഷൻ കമ്പനിയോ തയാറാവുന്നില്ലെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.
ഹൈവേ നിർമാണം ശാസ്ത്രീ യമായി നടത്തി ഗതാഗതക്കുരുക്കുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനപ്രതിനിധികളും യുഡിഎഫ് നേതാക്കളും സമരവുമായി രംഗത്തെത്തിയത്.
കൊപ്രക്കളം സെന്ററിൽ നടന്ന പ്രതിഷേധ സമരം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്് പി.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സി.ജെ. പോൾസൺ അധ്യക്ഷനായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ്് മണി ഉല്ലാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്് സി.ജെ. പോൾസൺ, പഞ്ചായത്തംഗം ജിനൂബ് അബ്ദുൾ റഹ്മാൻ, നേതാക്കളായ സി.ജെ. ജോഷി, കെ.ബി. അനിൽകുമാർ, അഡ്വ. ഷാജു തലാശേരി, പി.എൻ. ദാസൻ എന്നിവർ പ്രസംഗിച്ചു.