വിദ്യാഭ്യാസം ചിന്തിക്കാനും നിര്‍ഭയരാകാനും പ്രാപ്തരാക്കണം: ജസ്റ്റിസ് ദേവന് രാമചന്ദ്രന്
1591438
Sunday, September 14, 2025 1:15 AM IST
തൃശൂര്‍: സ്വതന്ത്രമായി ചിന്തിക്കാനും നിര്‍ഭയരായി മുന്നോട്ടു പോകാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതാകണം വിദ്യാഭ്യാസമെന്നു കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന്.
മനഃപാഠം പഠിപ്പിക്കാനല്ല, ചിന്തിക്കാനും ഗ്രഹിക്കാനും പരിശീലിപ്പിക്കുന്നവരാണു നല്ല അധ്യാപകരെന്നും അദ്ദേഹം പറഞ്ഞു. മണ്ണുത്തി ഡോണ്‍ബോസ്കോ കോളജില്‍ അസോസിയേഷന് ഓഫ് സലേഷ്യന്‍ കോ-ഓപ്പറേറ്റേഴ്സ് സംഘടിപ്പിച്ച ടീച്ചേഴ്സ് കോണ്‍ക്ലേവ് - 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോ-ഓർഡിനേറ്റര്‍ ദേവസി കൊക്കന് അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ ഫാ. സിറില്‍ ജോണ്‍ എടമന, എഎസ്സി സെക്രട്ടറി ജോസ് പുതുക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
സമാപന സമ്മേളനം ബിഷപ് എമരിറ്റസ് മാര്‍ ബോസ്കോ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ കെ.ടി. ഡേവിസ് അധ്യക്ഷതവഹിച്ചു. വിവിധ സെഷനുകളിലായി ഫാ. ഗില്‍ബര്‍ട്ട് ചൂണ്ടല്‍, സണ്ണി ചിറയത്ത്, ഫാ. ജോയ്സ് ഫ്രാന്‍സിസ് തോണിക്കുഴിയില്‍, സിസ്റ്റര്‍ ജാന്‍സി അഗസ്റ്റിന്, സിസ്റ്റര്‍ ജോസ്ഫിന്, കെ.പി. രാജലക്ഷ്മി, ഡോ. നസീമ റഹ്മാന്, പ്രഫ. പോള്‍സണ്‍ ചാലിശേരി, എ.കെ. ഡിക്സണ്‍ എന്നിവര്‍ പ്രസംഗിച്ചു.