ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണജയന്തി
1591443
Sunday, September 14, 2025 1:15 AM IST
തൃശൂർ: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് തിരുവമ്പാടി ക്ഷേത്രത്തിൽ ഇന്നു രാവിലെ രാവിലെ 3.45നു നടതുറക്കും.
നാലിന് വാകച്ചാർത്ത്. 4.30ന് ശിവൻ പെരിങ്ങോട്ടുകര അഷ്ടപദി ആലപിക്കും. അഞ്ചിനു നാദസ്വരം. ആറിനു സമൂഹ വിഷ്ണുസഹസ്രനാമ പാരായണം, ഏഴിനു പ്രത്യക്ഷ ഗോപൂജ ക്ഷേത്രം നടപ്പുരയിൽ. രാവിലെ 8.30 മുതൽ 11.30 വരെ അഞ്ചാനകൾ നിരക്കുന്ന ഉഷഃശീവേലിക്കു കക്കാട് രാജപ്പൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം.
ഉച്ചയ്ക്ക് 1.30ന് കലാമണ്ഡലം നന്ദകുമാർ ആൻഡ് പാർട്ടിയുടെ ഓട്ടൻതുള്ളൽ, ഉച്ചയ്ക്കുശേഷം മൂന്നിന് അക്ഷരശ്ലോകം, നാലിനു ഭക്തിഗാനമേള, 5.15ന് അഷ്ടപദി, ആറു മുതൽ രാത്രി ഏഴുവരെ അകതിയൂർ ഹരിഷ് നമ്പൂതിരിയും സംഘവും നയിക്കുന്ന പഞ്ചവാദ്യം, ദീപക്കാഴ്ച, പുഷ്പാലങ്കാരം, 7.15 മുതൽ ഭജനമഞ്ജരി, 8.15 മുതൽ അത്താലൂർ ശിവദാസ് അവതരിപ്പിക്കുന്ന തായമ്പക, കൊമ്പുപറ്റ്, കുഴൽപ്പറ്റ് എന്നിവയുണ്ടാവും.
ഗുരുവായൂര്‍ ക്ഷേത്ര പ്രവൃത്തിക്ക് ഇന്ന്
നൂറോളം കീഴ്ശാന്തിക്കാര്‍
ഗുരുവായൂര്‍: ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ദിനമായ ഇന്ന് നൂറോളം കീഴ്ശാന്തിക്കാര്‍ ക്ഷേത്ര പ്രവൃത്തിക്കെത്തും.13 കീഴ്ശാന്തി ഇല്ലങ്ങളിലെ കീഴ്ശാന്തിക്കാരാണ് ഇന്നുപുലര്‍ച്ചെ മുതല്‍ കണ്ണന്റെ പിറന്നാള്‍ ഗംഭീരമാക്കാനുള്ള പരിശ്രമംനടത്തുക.
പുലര്‍ച്ചെ രണ്ടു മുതല്‍ പ്രവൃത്തി തുടങ്ങും. എട്ടുലക്ഷത്തിലേറെ രൂപയുടെ പാല്‍പ്പായസം തയാറാക്കലും നെയ്പായസം തയാറാക്കലുമാണ് ആദ്യ പ്രവ ൃ ത്തി. രാവിലെ ഏഴു മുതല്‍ അപ്പം തയാറാക്കി തുടങ്ങും.
കാഴ്ചശീവേലിക്കും പ്രസാദ ഉട്ടിനും ക്ഷേത്രത്തിനുള്ളിലെ പ്രവൃത്തിയുമെല്ലാമായി പാതിരാത്രിവരെ ജോലി തുടരും. പാരമ്പര്യ പ്രവര്ത്തിക്കാരാണ് പുലര്‍ച്ചെ മുതല്‍ ഉരലില്‍ ഇടിച്ച് അരിപ്പൊടി തയാറാക്കുക.
രാത്രി പത്തു മുതൽ കിഴക്കേടത്ത് മാധവൻ നമ്പൂതിരിയുടെ ഭാഗവതപാരായണം. രാത്രി 12.45 മുതൽ 1.45 വരെ അത്താഴപൂജ, തുടർന്ന് ശീവേലി, തൃപ്പുകയ്ക്കുശേഷം നട അടയ്ക്കും.