തി​രു​വി​ല്വാ​മ​ല: പ​ന്ത​ൽ പ​ണി​ക്കി​ടെ വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. എ​ര​വ​ത്തൊ​ടി കാ​ഞ്ഞു​ള്ളി വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ൻ - രാ​ജ​ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ രാ​ജീ​വാ(34)​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് അ​പ​ക​ടം. ന​ട്ടെ​ല്ലി​ന് പ​രി​ക്കേ​റ്റ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്.