അവകാശദിനാചരണവും ഒപ്പുശേഖരണം ഉദ്ഘാടനവും
1591682
Monday, September 15, 2025 1:10 AM IST
കൊട്ടേക്കാട്: തൃശൂർ അതിരൂപത അടുത്ത ഞായറാഴ്ച സംഘടിപ്പിക്കുന്ന സമുദായ ജാഗ്രതാസദസിനു മുന്നോടിയായി കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറോനാതലത്തിൽ അവകാശ സംരക്ഷണദിനമായി ആചരിച്ചു. മുഖ്യമന്ത്രിക്കു സമർപ്പിക്കാൻ തയാറാക്കിയ ഭീമഹർജിയിലേക്കുള്ള ഒപ്പുശേഖരണത്തിന്റെ ഫൊറോനാതല ഉദ്ഘാടനം തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു. സഹസ്രാബ്ദ ജൂബിലി പാരിഷ് ഹാളിൽ നടന്ന വനിതാസംഗമത്തിലാണ് ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തത്.
വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട്, അസിസ്റ്റന്റ് വികാരി ഫാ. മിഥുൻ ചുങ്കത്ത്, ട്രസ്റ്റിമാരായ ഡേവിസ് കാഞ്ഞിരപറന്പിൽ, ജോണ്സണ് മുരിയാടൻ, പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങളായ സി.എൽ. ഇഗ്നേഷ്യസ്, ഫ്രാങ്കോ ലൂയിസ്, സ്നേഹനിധി, മാതൃവേദി സാരഥികളായ റെജി ജോഷി, ജെസി പോൾ, എ.സി. കൊച്ചുമാത്യു തുടങ്ങിയവർ നേതൃത്വം നൽകി.