പനിച്ചുവിറച്ച്...
1591679
Monday, September 15, 2025 1:10 AM IST
തൃശൂർ: ജില്ലയിൽ പനിബാധിതരുടെ എണ്ണത്തിൽ വർധന. വൈറൽ പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി പനിബാധിച്ച് ചികിത്സ തേടിയെത്തിയവരുടെ എണ്ണം ഓരോദിനവും വർധിക്കുകയാണ്. വൈറൽപനിക്കു പുറമേ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയവയും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സെപ്റ്റംബർ ഏഴിനു 433 പേരാണു പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ നാലുപേരെ കിടത്തിച്ചികിത്സയ്ക്കു വിധേയരാക്കി. ചാവക്കാട്, അന്തിക്കാട്, അടാട്ട് എന്നിവടങ്ങളിൽ ഓരോരുത്തർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എട്ടിന് 596 പേർ പനി ബാധിച്ചു ചികിത്സതേടി. ഇതിൽ 13 പേരെ കിടത്തിച്ചികിത്സയ്ക്കു വിധേയരാക്കി. ഒൻപതിന് 775 പേർ ചികിത്സ തേടി. പൊയ്യ, തൃശൂർ കോർപറേഷൻ എന്നിവടങ്ങളിൽ ഓരോരുത്തർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
10ന് 797 പേർ ചികിത്സ തേടി. 12 പേരെ കിടത്തിച്ചികിത്സയ്ക്കു വിധേയരാക്കി. പടിയൂരിൽ ഒരാൾക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 11ന് 887 പേർ ചികിത്സ തേടി. ഏഴുപേരെ കിടത്തിച്ചികിത്സയ്ക്കു വിധേയരാക്കി. തൃശൂർ കോർപറേഷൻ-2, പുത്തൂർ-2, കൈപ്പറന്പ്, പടിയൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 12ന് 640 പേരാണു പനിക്കു ചികിത്സ തേടിയത്.